ഇറാക്കില്‍ സ്‌ഫോടന പരമ്പര; 54 മരണം

single-img
17 December 2013

map_of_iraqഇറാക്കില്‍ ചാവേര്‍ ആക്രമണങ്ങളിലും കാര്‍ബോംബ് സ്‌ഫോടനങ്ങളിലുമായി ഇന്നലെ 54 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദില്‍നിന്നു 180 കിലോമീറ്റര്‍ അകലെയുള്ള ബാജി പട്ടണത്തിലായിരുന്നു ആക്രമണങ്ങളുടെ തുടക്കം. ബാജി പോലീസ്് സ്റ്റേഷനു സമീപം കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ തീവ്രവാദികള്‍ പിന്നീട് സ്റ്റേഷനുള്ളില്‍ കടന്നും ആക്രമണം നടത്തി. സ്‌ഫോടകവസ്തു നിറച്ച ബല്‍റ്റു ധരിച്ച നാലു തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നു പോലീസ് അറിയിച്ചു. അഞ്ചുപോലീസുകാരും അക്രമികളും കൊല്ലപ്പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകിച്ചു.