ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക്

single-img
17 December 2013

ഡല്‍ഹി:ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്നു. നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം കേവല ഭൂരിപക്ഷം നേടാന്‍ ആര്‍ക്കും സാധിക്കാതെയും, മന്ത്രിസഭ രൂപീകരണവുമായി ആരും മുന്നോട്ട് വരാതിരിക്കുന്ന സ്ഥിതിക്ക് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം അനുവാര്യമായിരിക്കുന്നു.ഇതിനെ തുടര്‍ന്ന് ഗവര്‍ണര്‍ നജീബ് ജങ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ശുപാര്‍ശ കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്.വരുന്ന ചൊവ്വാഴ്ച ഇപ്പോഴുള്ള നിയമസഭയുടെ കാലാവധി തീരുന്നതിനാല്‍ തുടര്‍ നടപടി വൈകാന്‍ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.