ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം

single-img
17 December 2013

delhi_assemblyകഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനു ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന്റെ ശിപാര്‍ശ. സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള സാധ്യതകള്‍ മങ്ങിയ സാഹചര്യത്തില്‍ ആറുമാസത്തേക്കു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതിനൊപ്പം നിയമസഭ മരവിപ്പിച്ചു നിര്‍ത്താനുമാണു രാഷ്ട്രപതിക്കു നല്‍കിയ ശിപാര്‍ശ. ലഫ്. ഗവര്‍ണറുടെ നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും ഏതാനും നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചിട്ടുണെ്ടന്നു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ പറഞ്ഞു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ നിയമസാധുത പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുമായും ര ണ്ടാമത്തെ വലിയ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയുമായും നിരവധി തവണ ചര്‍ച്ച നടത്തിയശേഷമാണു കത്ത് നല്‍കിയിരിക്കുന്നതെന്നു ലഫ്. ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.