ഏഴുസുന്ദരരാത്രികള്‍ക്കിനി 3നാള്‍ മാത്രം.

single-img
17 December 2013

ലാല്‍ജോസ് ദിലീപ് കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണു ഏഴുസുന്ദരരാത്രികള്‍.ഇവര്‍ ഒന്നിക്കുബോള്‍ പുറത്തുവരാറുള്ള അതേ മാജിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ജയിംസ് ആല്‍ബര്‍ട്ടാണ്.നവാഗതയായ പാര്‍വതി നമ്പ്യാര്‍ ഈ ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്.കൂടാതെ റിമാ കല്ലിംഗല്‍,ഹരിശ്രീ അശോകന്‍, ടിനി,സുരാജ് വെഞ്ഞാറമൂട്,ശേഖര്‍ മേനോന്‍, അരുണ്‍, പ്രവീണ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്നു. ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റൊമാന്‍റിക് കോമഡി ചിത്രമാണ് ഏഴുസുന്ദരരാത്രികള്‍.പരസ്യചിത്രനിര്‍മാതാവായ എബിയെന്ന കഥാപാത്രത്തെയാണു ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ എബിയുടെ വിവാഹനാളിന് ഏഴുദിനംമുമ്പ് അയാള്‍ ഒരു ബാച്ചിലര്‍ പാര്‍ട്ടി ഒരുക്കുന്നു തുടര്‍ന്ന് ആ ദിവങ്ങളിന്‍ അയാളുടെ ജീവിത്തിലുണ്ടകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിലെ ഇതിവൃത്തം.