കസ്തൂരിരംഗന്‍ റിപ്പോർട്ടിനെ അനുകൂലിച്ച് കേന്ദ്ര വനം​​-പരിസ്ഥിതി മന്ത്രാലയം

single-img
17 December 2013

ഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോർട്ടിനെ അനുകൂലിച്ച് കേന്ദ്ര വനം​​-പരിസ്ഥിതി മന്ത്രാലയം റിപ്പോർട്ട് പ്രാവര്‍ത്തികമാക്കുമെന്ന് ഗ്രീൻ ട്രൈബ്യൂണലിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര വനം​​-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച കരട് വിജ്ഞാപനത്തിന്റെ നടപടികക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും കൂടാതെ ഇതുമായി ബന്ധപ്പെട്ട് നിയമമന്ത്രാലയവുമായി കൂടിയാലോചന നടത്തുകയാണെന്നും പരാമര്‍ശിച്ചു.എന്നാല്‍ റിപ്പോർട്ട് അതേപടി നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയതായി അദ്ദേഹം നേരത്തെ വ്യക്തമാക്കീരുന്നു