ഗുജറാത്ത് കലാപകാലത്തെ വാജ്‌പേയി-മോഡി സംഭാഷണം വെളിപ്പെടുത്താനാവില്ല

single-img
16 December 2013

vajpeyഗുജറാത്ത് കലാപം നടന്ന 2002ല്‍ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയിയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയും തമ്മിലുള്ള ആശയവിനിമയം വെളിപ്പെടുത്താനാവില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്. കലാപം നടന്ന് 11 വര്‍ഷത്തിനു ശേഷം വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഇതു വ്യക്തമാക്കിയത്. ഏതെങ്കിലും കേസിലെ അന്വേഷണത്തെയോ, പ്രോസിക്യൂഷന്‍ നടപടികളെയോ ദോഷകരമായി ബാധിക്കുന്നവ വിവരാവകാശനിയമത്തിന്റെ പരിധിയില്‍പെടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഈ വിവരങ്ങള്‍ കൂടാതെ 2002 ഫെബ്രുവരി 27 മുതല്‍ ഏപ്രില്‍ 30 വരെ പ്രധാനമന്ത്രിയുടെ ഓഫീസും ഗുജറാത്ത് സര്‍ക്കാരും നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പും അപേക്ഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് കലാപത്തിനുശേഷം സംസ്ഥാനത്തു വിവേചനം കൂടാതെ നീതി നടപ്പാക്കാനും സത്ഭരണം കാഴ്ചവയ്ക്കാനും രാജധര്‍മം പിന്തുടരണമെന്ന് വാജ്‌പേയി മോഡിയോട് നിര്‍ദേശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.