ഉത്രാടംതിരുനാള്‍ മഹാരാജാവ് നാടുനീങ്ങി

single-img
16 December 2013

09temple2-popupതിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ സ്ഥാനിയും അവസാനത്തെ ഇളയരാജാവുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (91) നാടുനീങ്ങി. ഇന്നു പുലര്‍ച്ചെ 2.20 ഹൃദയാഘാതത്തെത്തുടര്‍ന്നു തിരുവനന്തപുരത്തെ ഉത്രാടം തിരുനാള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കവടിയാര്‍ കൊട്ടാരത്തില്‍ നടക്കും. –

ഭൗതിക ശരീരം രാവിലെ കോട്ടയ്ക്കകം ലെവി ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ കൊച്ചുകോയി തമ്പുരാന്റെയും സേതു പാര്‍വതി ഭായിയുടെയും മകനായി 1922 മാര്‍ച്ച് 22 ന് തിരുവനന്തപുരം കവടിയാര്‍ പാലസിലാണ് ജനനം. രാജാവിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് തിരുവനന്തപുരം ജില്ലയില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്