അനന്തപുരിയിൽ നിന്നു അനന്തതയിലേക്ക്

single-img
16 December 2013

ശ്രീ പദ്മനാഭദാസൻ പദ്മനാഭ സന്നിധിയിൽ നിന്നും അനന്തതയിലേക്ക്.

ജനിച്ച് അൻപത്തിയാറാം നാൽ തൊട്ടു പദ്മനാഭ ദാസനായ് വാണ രാജാവ്, മരണം വരെയും ഉത്രാടം തിരുനാൽ മഹാരാജാവ് രാജ്യത്തിനു ചേർന്ന നല്ല ഭരണ ചക്രവർത്തിയും പൗരനുമായിരുന്നു. തിങ്കളാഴിച്ച പുലർച്ചെ 2.20 നു രാജ്യത്തിന്റെ അഭിമാന കുസുമം നാടു നീങ്ങി. പാണ്ഡിത്യത്തിന്റെ അപാര ശേഖരമായിരുന്ന അദ്ദേഹത്തിന്റെ എളിമയും മഹനീയമായിരുന്നു. ആർഭാടം കാണിക്കുവാൻ ഇഷ്ടമല്ലാത്ത അദ്ദേഹം ആഘോഷം നടത്തൻ ഇഷ്ടപ്പെട്ടിരുന്നു എല്ലാം പദ്മനാഭ സ്വാമിക്കു വേണ്ടിയാണെന്നു മാത്രം. ജനഹിതം മാത്രമറിഞ്ഞു പ്രവർത്തിച്ച യഥാർത്ത രാജ്യസേവകൻ കൂടിയാണദ്ദേഹം. 1931 ൾ രാജ്യഭരണം ഏറ്റെടുക്കുമ്പോൽ ഏഴരക്കോടി വരവായിരുന്നു ഭരണം ഒഴിയുമ്പോൽ പന്ത്രണ്ട് കോടി വരവായിരുന്നു. നികുതിയുടേത് മാത്രമല്ല അഭിവൃദ്ധിയിൽ കൂടിയാണു വരവുണ്ടായതെന്നു അദ്ദേഹം പറയാറുണ്ട്. സ്വത്ത് മോഹിക്കാതെ രാജ്യം ജനങ്ങൽക്കു വിട്ടു കൊടുത്ത തലമുറയിലെ മഹാ സ്വാതികൻ.
വിദ്യാഭ്യാസ കാലത്തും തുടർന്നും കൊട്ടാരത്തിലെ മുറജപങ്ങൽ മുന്നോട്ടു കൊണ്ടു പോയി അദ്ദേഹം.
അഞ്ചാം വയസ്സില്‍ വിദ്യാരംഭം കുറിച്ച്,തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം പ്ലൈമൗണ്ട് കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ഇംണ്ടിലേക്ക് പോയി. പഠനശേഷം 1956ല്‍ ബംഗലൂരുവില്‍ വ്യവസായ സ്ഥാപനം തുടര്‍ന്നി. പിന്നീട് വളരെക്കാലം ബംഗലൂരുവിലായിരുന്നു താമസം. പിന്നീട് ജ്യേഷ്ടന്റെ മരണ ശേഷം തിരുവനന്തപുരത്തേക്കു തിരിച്ചെത്തി.ലോകം മുഴുവൻ തന്റെ കാമറയിൽ ഒപ്പിയെടുക്കാൻ വിധം ലോക സഞ്ചാരി ആയിരുന്നു. അതിനേക്കാളെറെ ഫോട്ടോഗ്രഫിയിൽ താല്പര്യം. തിരുവിതാം കൂറിലെ ചരിത്ര കാ‍ഴ്ചകളും ആകാശകാഴ്ചകളും അദ്ദേഹത്തിന്റെ ചിത്ര ശേഖരത്തിലെ തന്നെ വിലപിടിപ്പുള്ളവയാണു.
രാജ്യഭരണം വിട്ടു കൊടുത്തപ്പോഴും ഒരു കാര്യം മാത്രം ആവിശ്യപ്പെട്ടു. ‘ക്ഷേത്രത്തിൽ ആറാട്ടും എഴുന്നള്ളത്തും വേണം’
പതിവു ദിനങ്ങളെ അദ്ദേഹം ഒരു പ്രത്യേക രീതിയിൽ വിലയിരുത്തിയിരുനു ഇരുപത്തി രണ്ടര മണിക്കൂർ നരകവും, പദ്മനാഭ സ്വാമിയെ ദർശിക്കുന്ന ഒന്നര മണിക്കൂർ സ്വർഗവും.
91മത്തെ വയസിൽ യാത്രയാകുമ്പോൽ തങ്ങളുടെ പൂർവ്വികന്മാർ എത്തരത്തിൽ സംരക്ഷിച്ചുവോ അതു പൊലെ തന്നെ പദ്മനാഭ സ്വാമിയെയും ക്ഷേത്രത്തെയും കാത്തു സൂക്ഷിച്ചു എന്ന ചാരിതാർഥ്യത്തൊടെയാകാം അദ്ദേഹം നാടു നീങ്ങിയത്.Samhitha Puraskara 2012Samhitha Puraskara 2012
ബാല്യകാലം അത്രക്കു സുന്ദരമല്ലാതിരുന്ന രാജകുമാരനായിരുനു 1924 ൽ കവടിയാർ കുന്നിലായിരുന്നു താമസം. പക്ഷേ അതിനിന്നു കാണുന്ന പ്രൗഡിയും ചേലുമുണ്ടായിരുന്നില്ല.നടുക്കലത്തെ നാലുകെട്ടും മടപ്പള്ളിയും മാത്രമുണ്ടായിരുന്ന ഒരു അയ്യങ്കാരുടെ വീടായിരുന്നു. രണ്ടാം വയസിൽ ഈ രാജകുമാരൻ അമ്മയൊടും സഹോദരിയോടും ഒപ്പം ചെന്നെയിലെ വാടക വീട്ടിലേക്കു മാ‍റി.1945 ൽ രാധാദേവിക്കു പട്ടും പരിവട്ടവും നൽകി ജീവിത യാത്രയിൽ ഒപ്പം കൂട്ടി അറുപത് വർഷം നിലവിളക്കിന്റെ പ്രകാശം എന്ന പോലെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി മരണത്തിലേക്ക് യാത്രയായി.
പ്രിയപ്പെട്ടവർ അകലുമ്പോൽ ഉണ്ടാകുന്ന വിഷമം അദ്ദേഹത്തിനു സഹിക്കാ‍വുന്നതിലും അപ്പുറമായിരുന്നു. അതു കൊണ്ടാകാം അദ്ദേഹത്തിന്റെ പ്രിയ ഗുരു ശ്രീ ശ്രീ ആനന്ദമയി മായുടെ വിയോഗത്തെ തുടർന്നും 1991 ൽ
ജ്യേഷ്ടൻ നാടു നീങ്ങിയപ്പോഴും പ്രിയ പത്നിയുടെ വിയോഗത്തെ തുടർന്നും മൂന്നു തവണ ഹൃദയാഘാതം പെട്ടത്
മനസാലും ശരീരത്താലും പദ്മനാഭ ദാസനായിരുന്ന അദ്ദേഹം അവശതയിലും ക്ഷേത്ര ദർശനം മുടക്കിയിരുന്നില്ല. ദിനവും പദ്മനാഭനെ കണ്ടു വണങിയ ശേഷമായിരുന്നു ജലപാനം പോലും. ശംഖു പതിപ്പിച്ച ബെൻസ് കാറിൽ പുഞ്ചിരി തൂകി പോകുന്ന ഉത്രാടം തിരുനാൽ മഹാരാജാവ് ഇനി ഓർമ്മകൾ മാത്രമാണു. ഒരിക്കലും ഗാംഭീര്യം നശിക്കത്ത ഓർമ്മ. പുഷ്പങ്ങൽ കൊണ്ടു പോലും രാജാവിനൊടുള്ള ആദരം അറിയിക്കനാകില്ല. അനന്തതയിലേക്കു കുതിക്കുന്ന മഹാരാജാവിനു ആകാശത്തോളം അന്ത്യാജ്ഞലി.