മൂലം തിരുനാള്‍ രാമവര്‍മ അടുത്ത തിരുവിതാംകൂറിന്റെ അനന്തരാവകാശി

single-img
16 December 2013

travancoreഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ സഹോദരി കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയുടെ മകന്‍ മൂലം തിരുനാള്‍ രാമവര്‍മയാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അടുത്ത അനന്തരവാകാശി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണ ചുമതലയും രാജകൊട്ടാരത്തിന്റെ കാരണവര്‍ സ്ഥാനത്ത് ഇനി മൂലം തിരുനാള്‍ രാമവര്‍മയാണ്. മരുമക്കത്തായ സമ്പ്രദായം ആണ് തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ പിന്തുടരുന്നത്. രാജഭരണകാലത്ത് രാജാവ് നാടുനീങ്ങിയാല്‍ സഹോദരീപുത്രനായിരിക്കും അടുത്ത കിരീടാവകാശി.