തേജ്പാല്‍ കേസ്: ഇരയുടെ പേര് വെളിപ്പെടുത്തിയത് അന്വേഷിക്കും

single-img
16 December 2013

Tarun_Tejpalതെഹല്‍ക്ക മാഗസിന്‍ മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ ഗോവ പോലീസ് അന്വേഷണം തുടങ്ങി. ബിജെപി വക്താവ് മീനാക്ഷി ലേഖിയാണ് ട്വിറ്ററില്‍ പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചത്. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സുനില്‍ കൗതങ്കാര്‍ ആണു പരാതി നല്‍കിയത്. ഐപിസി 228 -ാം വകുപ്പ് പ്രകാരം ലേഖിയ്‌ക്കെതിരേ കേസെടുക്കണമെന്നാണ് സുനില്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ ലേഖിയുടെ ട്വിറ്റര്‍ പേജിന്റെ സ്‌ക്രീന്‍ ഷോട്ടും യുആര്‍എല്‍ സംബന്ധിച്ച വിവരങ്ങളും കൈമാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗം സുനിലിന് കത്തയച്ചിട്ടുണ്ട്.