ശബരിമലയ്ക്കും വാഹന ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വനം-പരിസ്‌ഥിതി മന്ത്രാലയം

single-img
16 December 2013

sabarimalaഡല്‍ഹി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന ഡിവിഷനുകളില്‍ വാഹന ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു വനം-പരിസ്‌ഥിതി മന്ത്രാലയം. നിലവില്‍ വന്യജീവി സങ്കേതത്തില്‍ മൃഗങ്ങളുടെ സ്വതന്ത്ര വിഹാരത്തിന് വാഹന ഗതാഗതം തടസമാണെന്നു ചൂണ്ടിക്കാട്ടി സംസ്‌ഥാന സര്‍ക്കാരിനു വകുപ്പു മന്ത്രി കത്തയച്ചതായി റിപ്പോര്‍ട്ട്.പശ്‌ചിമഘട്ടമേഖലയില്‍ ഉള്‍പ്പെട്ടു വരുന്ന പമ്പയില്‍ സീസണായതിനാല്‍ വാഹനപ്പെരുപ്പം കൂടുതലാണ്.അതിനാല്‍ തന്നെ ഇവിടങ്ങളില്‍ വാഹന നിയന്ത്രത്തിന് കര്‍ശന നിയമം കൊണ്ടുവരുന്നതു വഴി വന്യമൃഗങ്ങള്‍ കൊല്ലപ്പെടുന്നത്‌ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന നിലപാടിലാണ് വനം പരിസ്ഥിതി മന്ത്രാലയം.