കൊല്ലം സീറ്റ് തിരികെ വേണമെന്ന് ആര്‍എസ്പി

single-img
16 December 2013

rsp-party-national-secretary-prof-t-j-chandrachoodan-and-tamilnadu-state-convener-dr-a-ravindranath-kennedy-m-dacu-attended-the-tamilnadu-state-organaisers-committee-meeting-held-a22വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടതായി ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍. കൊല്ലം സീറ്റ് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കിയതായും ചന്ദ്രചൂഡന്‍ അറിയിച്ചു. കൊല്ലം സീറ്റ് ആര്‍എസ്പിയില്‍ നിന്ന് സിപിഎം ഏറ്റെടുക്കുന്ന സമയത്ത് ആര്‍എസ്പിക്ക് മണ്ഡലത്തില്‍ 75,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. അഖിലേന്ത്യ ഐക്യ മഹിളാസംഘം സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.