ലോക്പാല്‍ ബില്‍ പാസാക്കുന്നത് രാജ്യസഭ ചൊവ്വാഴ്ചത്തേക്ക് മാറ്റി

single-img
16 December 2013

Rajyasabhaകേന്ദ്ര തൊഴില്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിശ്രാം ഓലയുടെ നിര്യാണത്തില്‍ അനുശോചിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് തിരിഞ്ഞു. ലോക്പാല്‍ ബില്‍ പാസാക്കുന്നത് രാജ്യസഭ ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബില്‍ ചൊവ്വാഴ്ച തന്നെ പാസാക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് പറഞ്ഞു. രാജ്യസഭ പാസാക്കുന്ന ബില്‍ ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ബില്ലിനെ എതിര്‍ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി ആവര്‍ത്തിച്ചു. പാര്‍ലമെന്റില്‍ ബില്ലിനെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന് അന്നാ ഹസാരെ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ചര്‍ച്ച കൂടാതെ ബില്‍ പാസാക്കാന്‍ പിന്തുണ നല്‍കുമെന്ന് ബിജെപിയും നേരത്തെ വ്യക്തമാക്കിയിരുന്നു.