പി.സി.ജോര്‍ജിനെതിരേ നടപടിയെടുക്കുവാന്‍ മാണി മടിക്കരുത്: കോട്ടയം ഡി.സി.സി

single-img
16 December 2013

PC_George_EPSപി.സി. ജോര്‍ജ് അങ്ങനെയാണ്. ഒരു വിവാദമുണ്ടാക്കിയാല്‍ മിനിമം രണ്ടു ദിവസമെങ്കിലും നില്‍ക്കണമെന്ന വാശിയുള്ളതുപോലെയാണ് പെരുമാറ്റം. ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത വിവാദം അങ്ങനെ പുകഞ്ഞുകൊണ്ടിിക്കുകയാണ്. ഏറ്റവും ഒടുവില്‍ ജോര്‍ജിനെതിരേ കോട്ടയം ഡിസിസിയാണ് രംഗത്തെത്തിയിട്ടുള്ളത്. ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ ജോര്‍ജ് പങ്കെടുത്തത് തെറ്റാണെന്ന് ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി പറഞ്ഞു. സോണിയാ ഗാന്ധിയെ അധിക്ഷേപിച്ച് സംസാരിച്ച ജോര്‍ജിനെതിരേ നടപടി സ്വീകരിക്കണം. നടപടിയെടുക്കാന്‍ കേരള കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ കെ.എം.മാണി ഇനിയെങ്കിലും തയാറാകണമെന്നും ഡിസിസി ആവശ്യപ്പെട്ടു.