പാക്കിസ്ഥാനില്‍ കുട്ടിക്കുറ്റവാളിക്ക് 50 വര്‍ഷം തടവ്

single-img
16 December 2013

map_of_pakistanവിചാരണത്തടവുകാരനെ കോടതി പരിസരത്തു വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പാക്കിസ്ഥാനില്‍ പതിമൂന്നുകാരന് 50 വര്‍ഷം തടവുശിക്ഷ. ഗുജറന്‍വാല ജില്ലയിലെ ഭീകരവിരുദ്ധ കോടതി ജഡ്ജി ചൗധരി ഇംതിയാസ് അലിയാണ് പതിമൂന്നൂകാരനായ ഗോഹര്‍ നവാസിനെതിരേ വിധി പുറപ്പെടുവിച്ചത്. ഹാഫീസ് ഗിയാസ് എന്ന വിചാരണത്തടവുകാരനാണു കൊല്ലപ്പെട്ടത്. നവാസിന്റെ പിതാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണു ഗിയാസ്. ഈ കേസിന്റെ വിചാരണയ്ക്കു കോടതിയില്‍ എത്തിച്ചപ്പോഴാണ് നവാസ് ഗിയാസിനു നേര്‍ക്ക് വെടിയുതിര്‍ത്തത്. തന്റെ പിതാവിനെ ആക്രമിച്ചതിനു പ്രതികാരമാണിതെന്നു നവാസ് പോലീസിനോടു പറഞ്ഞു.