കൂട്ടയോട്ടം; ജോര്‍ജിനെതിരേ നടപടി വേണമെന്ന് കെ.മുരളീധരന്‍

single-img
16 December 2013

16TH_MURALEEDHARAN_695538fബിജെപിയുടെ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരേ കര്‍ശന നടപടി വേണമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. സന്നിധാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോര്‍ജിനെതിരേ നടപടി വേണമെന്ന് കെപിസിസി അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോര്‍ജിനെ ഇങ്ങനെ കയറൂരി വിടാന്‍ കഴിയില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ ബിജെപിയില്‍ ചേരാം. ജോര്‍ജിനെ ആരും യുഡിഎഫില്‍ പിടിച്ചുവെച്ചിട്ടില്ല. ചീഫ് വിപ്പ് സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിലേക്ക് പോകണമെന്ന് കെ.ആര്‍.ഗൗരിയമ്മ ആഗ്രഹിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. ഗൗരിയമ്മ ഇല്ലാതെ ജെഎസ്എസ് യുഡിഎഫില്‍ തുടരണമോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.