ലോക്പാല്‍; അണ്ണാ ഹസാരെയ്‌ക്കെതിരേ കേജരിവാള്‍

single-img
16 December 2013

Anna-Hazare-Arvind-Kejriwalരാജ്യസഭയില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ പിന്തുണയ്ക്കാവുന്നതാണെന്ന അന്നാ ഹസാരെയുടെ നിലപാട് തള്ളി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ രംഗത്ത്. നിലവിലുള്ള ബില്ലിനെ ഹസാരെ പിന്തുണയ്ക്കുന്നത് നിരാശാജനകമാണ്. ബില്ലിനെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ആരും ഹസാരെയെ ധരിപ്പിച്ചിട്ടുണ്ടാവില്ല. ബില്ലിലെ പഴുതുകളെക്കുറിച്ച് താന്‍ ഹസാരെയോടു വിശദീകരിക്കുമെന്നും കേജരിവാള്‍ വ്യക്തമാക്കി. എന്നാല്‍, ബില്‍ പാസാക്കിയതിനു ശേഷം അതില്‍ പഴുതുകളുണെ്ടന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ അതിനു വേണ്ടി നിരാഹാരം നടത്തണമെന്നായിരുന്നു ഹസാരെയുടെ പ്രസ്താവന.

ലോക്പാല്‍ ബില്ല് പാസാക്കുന്നതിനു വേണ്ടി നിരാഹാരം നട ത്തുന്ന അന്നാ ഹസാരെയെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു കേജരിവാള്‍, സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിനു പിന്തുണ നല്‍കാനുള്ള ഹസാരെയുടെ തീരുമാനത്തിനെതിരേ രംഗത്തെത്തിയത്. നിരാഹാര സമരം കൊണ്ട് ഒന്നും നേടിയെടുക്കാനാവില്ലെന്നായിരുന്നു കേജരിവാളിന്റെ പ്രസ്താവന. ഇക്കാര്യത്തില്‍ ചിലര്‍ ഹസാരെയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലോക്പാല്‍ ബില്ലിന്റെ പേരില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. നില വിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ബില്‍ ഒരു എലിയെപ്പോലും ജയിലില്‍ അടയ്ക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പരിഹസിച്ചു.