കൂടംകുളം വൈദ്യുതി കേരളത്തിന് ലഭിച്ചു തുടങ്ങി

single-img
16 December 2013

തിരുവനന്തപുരം:കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള കേരളത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്.നിലവില്‍ പ്രതിദിനം ശരാശരി 70മെഗാവാട്ട് വൈദ്യുതിയാണ് ലഭ്യമാക്കിയിട്ടുളളത്.ഇത് ഭാവിയില്‍ പൂര്‍ണ്ണതോതില്‍ കേരളത്തിലേക്ക് ഒഴുകിയെത്താന്‍ വേണ്ടുന്ന ഹൈടെന്‍ഷന്‍ ലൈനിന്റെ പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.കൂടംകുളം ആണവനിലയത്തില്‍ ഇപ്പോള്‍ ഉന്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 15%മാത്രമാണ് കേരളത്തിന് ലഭ്യമാക്കീട്ടുള്ളത്.