ഉത്തരകൊറിയ വധിച്ച ചാംഗിന്റെ വിധവയ്ക്ക് ഉന്നതപദവി

single-img
16 December 2013

kim kyong huiരാജ്യദ്രോഹക്കുറ്റത്തിനു ഫയറിംഗ് സ്‌ക്വാഡ് വെടിവച്ചുകൊന്ന ഉത്തരകൊറിയയിലെ രണ്ടാമനായിരുന്ന ചാംഗ് സോംഗ് തേയ്ക്കിന്റെ വിധവ കിം ക്യോംഗ്ഹൂയിക്ക്(67) ഉത്തരകൊറിയന്‍ ഭരണകൂടം ഉന്നത പദവി നല്‍കി. ക്യോംഗ്്ഹൂയിയെ ഉന്നത സ്റ്റേറ്റ് കമ്മിറ്റി അംഗമായി നിയമിച്ചത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ നേരിട്ടാണ്. കിമ്മിന്റെ പിതൃസഹോദരിയുടെ ഭര്‍ത്താവാണ് ചാംഗ്.

ചാംഗിനെ വധിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ ക്യോംഗ്ഹൂയിയുടെ സമ്മതവും കിമ്മിനു കിട്ടിയിരുന്നുവെന്നു ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.സൈന്യത്തിലും പാര്‍ട്ടിയിലും ഉന്നത പദവി വഹിച്ചിരുന്ന ചാംഗായിരുന്നു സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിക്കാന്‍ ശ്രമിച്ച ചാംഗ് സ്ത്രീലമ്പടനും മയക്കുമരുന്നിന്റെ അടിമയും ആയിരുന്നുവെന്നാണ് ആരോപണം. ചാംഗിന്റെ വഴിവിട്ട പോക്കില്‍ രോഷാകുലയായ ഭാര്യ കിംഗ് ക്യോംഗ്ഹൂയിയും അദ്ദേഹത്തെ വകവരുത്താന്‍ കൂട്ടുനിന്നെന്നാണു സൂചന.