കെ.ബി ഗണേഷ് കുമാറിന്റെ വിവാഹം ഫെബ്രുവരി 10 ന് നടക്കുമെന്ന് സൂചന

single-img
16 December 2013

00ganeshമുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ പുനര്‍വിവാഹത്തിനൊരുങ്ങുന്നു. പാലക്കാട് സ്വദേശിയായ ബിന്ദു മേനോനാണ് വധു. ബിന്ദുവിന്റെയും രണ്ടാം വിവാഹമാണിത്. വധുവിന്റെ വീട്ടില്‍വച്ച് ഗണേഷ് കുമാറിന്റെ പിതാവും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ബാലകൃഷ്ണപിളളയുള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തില്‍ വിവാഹ നിശ്ചയം നടന്നതായാണ് വാര്‍ത്തകള്‍. വിവാഹം ഫെബ്രുവരി പത്തിന് നടക്കുമെന്നും സൂചന. ഗണേഷ് കുമാറും മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായുണ്ടായ തര്‍ക്കങ്ങളും വിവാഹമോചനവും വന്‍ രാഷ്ട്രീയ ശ്രദ്ധനേടിയിരുന്നു. യാമിനി തങ്കച്ചി ഗണേഷ് കുമാറിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്.