കബഡി ലോകകപ്പ് ഇന്ത്യയ്ക്ക്

single-img
16 December 2013

Kabadyപരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച് കബഡി ലോകകപ്പ് ഇന്ത്യ നിലനിര്‍ത്തി. ഗുരുനാനാക്ക് സ്‌റ്റേഡിയത്തില്‍ നടന്ന നാലാം ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ 48-39 എന്ന സ്‌കോറിനാണ് ഇന്ത്യ മറികടന്നത്. ഇതുവരെയുള്ള നാല് ലോകകപ്പുകളിലും കിരീടം ഇന്ത്യക്കായിരുന്നു. വിജയികള്‍ക്ക് രണ്ടു കോടി രൂപ സമ്മാനമായി ലഭിച്ചു. പാക്കിസ്ഥാന് ഒരു കോടി രൂപയും സ്വന്തമായി. ആവേശം അതിരുകടന്ന മത്സരം ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്.

ആരാധകരുടെ ആവേശത്തിനൊപ്പം മുന്നേറിയ ഇന്ത്യന്‍ ടീം കളിയുടെ എല്ലാ തലങ്ങളിലും ആത്മവിശ്വാസം പുലര്‍ത്തി. മുഖ്യ അതിഥിയായി പങ്കെടുത്ത പാക്കിസ്ഥാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷരീഫും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലും മത്സരം പൂര്‍ണമായി വീക്ഷിച്ച ശേഷം സമ്മാനദാനവും നിര്‍വഹിച്ച ശേഷമാണു മടങ്ങിയത്.