അന്ധനായി നടന്‍ ജയസൂര്യ

single-img
16 December 2013

01-jayasurya-2ഹൈദരാബാദ്:നടന്‍ ജയസൂര്യ പുതിയ ഗെറ്റപ്പിലെത്തുന്നു. അഷിഖ് ഉസ്മാന്‍ , ബോബന്‍ സാമുവന്‍ എന്നിവരുടെ കൂട്ടുകെട്ടില്‍ ജയസൂര്യയെ നായകനാക്കി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിനു വേണ്ടിയായിരുന്നു ജയസൂര്യ അന്ധനായി ജീവിച്ചത്.ചിത്രീകരണത്തിലെ ഒര്‍ജിനാലിറ്റിക്കു വേണ്ടിയാണ് ഇത്രയും ബുദ്ധിമുട്ടിയതെന്നും,അതിന്റെ റിസള്‍ട്ട് ചിത്രത്തിലുണ്ടാകുമെന്ന് ജയസൂര്യ ,ഹൈദരാബാദില്‍ രണ്ടുനാള്‍ താന്‍ അന്ധനായി ജീവിക്കുകയും അതു വഴി അവരുടെ പ്രയാസങ്ങള്‍ നേരിട്ടറിയാന്‍ ഒരു അവസരംകൂടിയാണ് തനിക്ക് ലഭിച്ചത് എന്നദ്ദേഹം പറഞ്ഞു .ഇതുവരെയായി പേരിടാത്ത ചിത്രത്തില്‍ ജയസൂര്യ ഒരു അന്ധനായ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് എത്തുന്നത്.ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് അരുണ്‍ ലാലാണ്.കൊച്ചിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ പ്രമുഖ നടീനടന്മാര്‍ വേഷമിടുന്നുണ്ട്.