ബിജെപിയുടെ ക്ഷണം ഗാംഗുലി നിരസിച്ചു

single-img
16 December 2013

ganguly_vidലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള ക്ഷണം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി നിരസിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്ന് ഗാംഗുലി സ്ഥിരീകരിച്ചു. എന്നാല്‍, താന്‍ ക്ഷണം നിരസിച്ചുവെന്നും മത്സരിക്കാനില്ലെന്നും അദ്ദേഹം ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ മേഖല ക്രിക്കറ്റാണെന്നും പാര്‍ലമെന്റ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കളിക്കളത്തിലാണു തന്റെ സേവനം ഇനിയും വേണ്ടതെന്ന് ഗാംഗുലി പറഞ്ഞു. തന്നെ ക്ഷണിച്ചതില്‍ നന്ദിയുണെ്ടന്നും എന്നാല്‍, സ്‌നേഹത്തോടെ ആ ക്ഷണം നിരസിക്കുകയാണെന്നും ഗാംഗുലി പറഞ്ഞു.