സ്വാമി ആഗമാന്ദ സൌജന്യ മെഡിക്കല്‍ കളിനിക്ക് ആരംഭിച്ചു.

single-img
16 December 2013

സ്വാമി ആഗമാന്ദ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രക്കാനം കാളീഘട്ടില്‍ ആരംഭിച്ചു സ്വാമി ആഗമാന്ദ ഗ്രാമ ഐശര്യ പദ്ധതിയുടെ ഭാഗമായ് സൌജന്യ മെഡിക്കല്‍ കളിനിക്കിന്റ് ഉദ്ഘാടനം ജില്ലാ പോലീസ് ചീഫ് ശ്രീ .പി. വിമലാദിത്യ ഐ.പി.എസ് നിര്‍വ്വഹിച്ചു. ഭാരത വികാസ സംഗമം റീജണല്‍ കോര്‍ഡിനേറ്ററ് ശ്രീ . പി. വേണുഗോപാല റെഡ്ഡി മുഖ്യ അതിഥിയായിരുന്നു. സമിതിയുടെ പ്രഥമ സ്കോളര്‍ഷിപ്പ് നേടിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കുമാരി ഉമാതിലക് പ്രതേക അതിഥിയായി പങ്കെടുത്തു. സമിതി പ്രസിഡന്റ് ഡോ. ജി.സി .എസ് ഉണ്ണിത്താന്‍ അദ്ധ്യക്ഷത വഹിച്ചു . ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സ് പാപ്പച്ചന്‍, മറ്റു രാഷാ‍ട്രീയ സാമൂഹ്യ നേതാക്കള്‍ സംസാരിച്ചു. ഡേ. ജി.സി.എസ് ഉണ്ണിത്താന്റ് നേത്രത്വത്തിലാണ്‍ കളിനിക്ക് പ്രവര്‍ത്തിക്കുന്നത്. എല്ലാ മാസങ്ങളിലും ആദ്യത്തെ ഞായറാഴ്ച രാവിലെ 10 മണിമുതല്‍ ആയുര്‍വേദ്/ അലോപ്പതി ഡോക്റ്ററുമാരുടെ സേവനം ലഭ്യമാണു.