കേന്ദ്ര തൊഴില്‍മന്ത്രി ശിശ്‌റാം ഓല അന്തരിച്ചു

single-img
15 December 2013

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര തൊഴില്‍ മന്ത്രിയുമായ ശിശ്‌റാം ഓല (86) അന്തരിച്ചു.വന്‍കുടലില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു

മല്ലികാര്‍ജുന ഖാര്‍ഗെയുടെ പിന്‍ഗാമിയായി ജൂണിലാണ് ഓല കേന്ദ്ര മന്ത്രിസഭയില്‍ എത്തിയത്. രാജസ്ഥാനിലെ ജുന്‍ജിനുവില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. രാജസ്ഥാനില്‍നിന്ന് അഞ്ചുതവണ എം പി ആയിട്ടുണ്ട്.1986 ല്‍ പത്മശ്രീ ബഹുമതി നേടി. മകന്‍ ബിജേന്ദര്‍ രാജസ്ഥാനില്‍ എം.എല്‍.എ ആണ്‌