ലോക്‌പാല്‍ ബില്‍ : രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം തേടി രാഹുല്‍

single-img
15 December 2013

രാജ്യസഭയില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ പാസാക്കാന്‍ എല്ലാ പാര്‍ട്ടികളും സഹകരിക്കണമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെ ബില്‍ പാസാക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നത്‌. ദേശീയ പ്രാധാന്യമുള്ള ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ കഠിനശ്രമം നടത്തുകയാണ്. എന്നാല്‍ പാര്‍ലമെന്റ് നടപടികള്‍ ബഹളംമൂലം തടസപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരായ ശക്തമായ ആയുധമാണ് ലോക്പാല്‍ . അതിനാല്‍ ബില്‍ പാസാക്കേണ്ടത് അത്യാവശ്യമാണ്.ലോക്പാല്‍ ബില്ലിനെതിരെ സമാജ്‌വാദി പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. എസ്.പി. അംഗങ്ങളുടെ ബഹളംകാരണം വെള്ളിയാഴ്ച രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ബില്‍ പാസാക്കാന്‍ എല്ലാ പാര്‍ട്ടികളുടെയും സഹകരണം രാഹുല്‍ തേടിയത്.