ജനസമ്പര്‍ക്കം: സഹായം ലഭിച്ചില്ല: പരാതിക്കാരന്‍ ആത്മഹത്യ ചെയ്തു

single-img
15 December 2013

വ്യാഴാഴ്ച കൊല്ലത്തു നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിയുമായെത്തിയ പിതാവ് ജീവനൊടുക്കി. മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ആത്മഹത്യ ചെയ്തത്.അരയ്ക്ക് താഴെ തളര്‍ന്ന മക്കള്‍ക്ക് വേണ്ടി സഹായം തേടിയാണ് സുശീലന്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. എന്നാല്‍ ഇയാള്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചില്ല. ഇതില്‍ സുശീലന്‍ നിരാശനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.സുശീലന്‍-ശ്രീദേവി ദമ്പതിമാരുടെ മക്കളായ അതിനും (15) അതുലും (13) വര്‍ഷങ്ങളായി കിടപ്പിലാണ്. ഇരുവര്‍ക്കും പേശികള്‍ക്ക് ബലക്കുറവ് എന്ന അസുഖമാണ്.