പീഡനക്കേസ് പ്രതിയായ സിപിഎം നേതാവിനെ സ്റ്റേഷന്‍ വളഞ്ഞ് മോചിപ്പിച്ചു

single-img
15 December 2013

പീഡനക്കേസ് പ്രതിയായ സി.പി.എം. നേതാവിനെ സ്റ്റേഷന്‍ ഉപരോധിച്ച് മോചിപ്പിച്ചു.സി.പി.എം. മുണ്ടൂര്‍ ഏരിയാകമ്മിറ്റി അംഗം സ്വാമിനാഥനെയാണ് സ്റ്റേഷന്‍ വളഞ്ഞ് പാര്‍ട്ടിക്കാര്‍ മോചിപ്പിച്ചത്.പീഡനക്കേസില്‍ സ്വാമിനാഥനു മുങ്കൂര്‍ ജാമ്യം ലഭിച്ചിരുന്നു.നേതാവിനെ ചോദ്യംചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സ്റ്റേഷന്‍ വളയല്‍.സ്ഥലത്ത് സി.പി.എം. വൈകീട്ട് രാഷ്ട്രീയവിശദീകരണയോഗം നടത്താനായി സംഘടിച്ച സമയത്തായിരുന്നു സംഭവം.അറസ്റ്റിനെതിരെയാണ് മുന്‍കൂര്‍ ജാമ്യമുള്ളതെന്നും കേസില്‍ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നുമുള്ള പോലീസിന്റെ വാദം പാര്‍ട്ടിക്കാര്‍ അംഗീകരിച്ചില്ല.ജാമ്യ രേഖ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും സിപിഎം നേതാക്കള്‍ വഴങ്ങിയില്ല.നേതാക്കള്‍ ജാമ്യരേഖ തിങ്കളാഴ്ച ഹാജരാക്കാമെന്ന് പോലീസിനെ അറിയിച്ചു.

സിപിഎം നേതാക്കളായ എന്‍.എന്‍. കൃഷ്ണദാസ്, പി.എ. ഗോകുല്‍ദാസ്, ഡി. സദാശിവന്‍, വി. ലക്ഷ്മണന്‍, പി. രാജേഷ് കുമാര്‍, ടി. അജിത്, വി.കെ. ജയപ്രകാശ് എന്നിവരും സ്റ്റേഷനിലെത്തിയിരുന്നു.സ്റ്റേഷന്‍ ഉപരോധിച്ചു സ്വാമിനാഥനെ വിട്ടയച്ചശേഷം പാര്‍ട്ടി കോങ്ങാട്ട് രാഷ്ട്രീയവിശദീകരണയോഗം നടത്തി.