വിമോചന നായകന് ലോകം വിട നിൽകി

single-img
15 December 2013

ദക്ഷിണാഫ്രിക്കന്‍ കറുത്തവര്‍ഗ്ഗക്കാരുടെ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയ്‌ക്ക് ലോകം ആദരവോടെ വിട നല്‍കി. കുനുവിലെ സ്വന്തം ഗ്രാമത്തില്‍ സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പാരമ്പര്യ ചടങ്ങുകള്‍ നടത്തിയാണ്‌ മൃതദേഹം സംസ്‌ക്കരിച്ചത്‌.വിദേശരാജ്യങ്ങളിൽ നിന്നടക്കം 4500 പേരാണ് മണ്ടേലയുടെ സംസ്കാര ചടങ്ങിൽ സാക്ഷികളായത്. മണ്ടേലയുടെ കുടുംബാംഗങ്ങളായ എഴുപതിലേറെ ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തു. കുനുവിലെ പുൽത്തകിടിയിൽ പ്രത്യേകം തയ്യാറാക്കിയ വെള്ള നിറത്തിലുള്ള കുടീരത്തിലാണ് മണ്ടേലയ്ക്ക് അന്ത്യനിദ്ര ഒരുക്കിയത്