ലോക്പാല്‍ ബില്ലിനെ പിന്തുണക്കില്ലെന്ന് കേജ്രിവാള്‍.നിങ്ങൾ ബില്ല് ശരിക്ക് വായിച്ചിട്ടില്ലെന്ന് ഹസാരെ

single-img
15 December 2013

പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ലോക്പാല്‍ ബില്‍ അഴിമതി തടയാന്‍ പര്യാപ്തമല്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. ബില്ലിന്റെ കാര്യത്തില്‍ അണ്ണാ ഹസാരയെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ലോക്പാല്‍ ബില്ലിനെ അണ്ണാ ഹസാരെ പിന്തുണക്കുന്നത് നിരാശാജനകമാണ്. ഹസാരയെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. നിരാഹാര സമരം കൊണ്ട് ഒന്നും നേടിയെടുക്കാന്‍ ആവില്ലെന്നും എഎപി പറഞ്ഞു.

അതേ സമയം എഎപിക്ക് മരുപടിയുമായി ഹസാരെ എത്തി നിങ്ങൾ ബില്ല് ശരിക്ക് വായിച്ചിട്ടില്ലെന്ന് ഹസാരെ പറഞ്ഞു.ലോക്പാല്‍ ബില്ല് പാസാക്കിയാല്‍ സമരം അവസാനിപ്പിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു.ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ സമാജ് വാജി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ് യാദവിന് കത്തെഴുതി. ബില്ലിന്റെ കാര്യത്തില്‍ സമവായമുണ്ടെന്ന് അണ്ണാ ഹസാരെ പറഞ്ഞു.

ലോക്പാല്‍ ബില്ലുമായി മുന്നോട്ടുപോയാല്‍ അവിശ്വാസ പ്രമേയ നോട്ടീസിനെ ലോക്സഭയില്‍ പിന്തുണയ്ക്കുമെന്നു സമാജ്വാദി പാര്‍ട്ടി മുന്നറിയിപ്പ് നല്കി.