ജയിലുകളില്‍ കോയിന്‍ ബോക്സ്

single-img
14 December 2013

ജയിലുകളില്‍ കോയിന്‍ ബോക്സ് സ്ഥാപിക്കുമെന്നും തടവുകാര്‍ക്ക് ഫോണ്‍ വിളിക്കാന്‍ സൗകര്യം നല്‍കുമെന്നും ആഭ്യന്തര വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ .ജയിലുകളില്‍ മൊബൈല്‍ ഡിറ്റക്ടര്‍ സ്ഥാപിക്കുമെന്നും ജയിലുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഒരു കണ്‍ട്രോള്‍ റൂം സ്ഥാപിക്കുമെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. . തിരുവനന്തപുരത്തായിരിക്കും കണ്‍ട്രോള്‍ റൂമിന്റെ ആസ്ഥാന കാര്യാലയം. ജയില്‍ മേധാവിക്കായിരിക്കും ഇതിന്റെ ചുമതല.കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രസ്താവന .