മഞ്ഞിനിക്കര പെരുന്നാള്‍ഫെബ്രുവരി 2 ന്‍ തുടങ്ങും.

single-img
14 December 2013

പത്തനംതിട്ട:- മോര്‍ ഏലിയാസ് ദ്വിദ്വിയന്‍ ബാവയുടെ 82- മത് ദുഖറോനോ പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 8 വരെ മഞ്ഞിനിക്കര ദയറയില്‍ ആചരിക്കും. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയും, വിദേശ തീര്‍ത്ഥാടകരും പങ്കെടുക്കുമെന്ന് ദയറായില്‍നിന്ന് അറിയിച്ചു. നോമ്പ് ആചരണമായതിനാല്‍ ഇത്തവണ പതിവിലും നേരത്തെ ഫെബ്രുവരി ആദ്യവാരമാണ്‍ പെരുന്നാള്‍ നടത്തുന്നത്. ഇത്തവണ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ദയറാതലവന്‍ ഗീവര്‍ഗീസ് മോര്‍ ദിവന്യാസിയോസ്, മോര്‍ അത്താനാസ്യോസ് ഗീവര്‍ഗീസ് എന്നീ മെത്രാപ്പോലീത്തമാരും കമാന്‍ഡര്‍ T.U കുരുവിള M.L.A, ജേക്കബ് തോമസ് കോറെപ്പിസ്കോപ്പ മാടപ്പാട്, ബിനു വാഴമുട്ടം എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ശ്രേഷിഠ കാതോലിക്ക ആബുന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയും, സഭയിലെ എല്ലാ മെത്രാപ്പോലിത്ത്മാരും സംബന്ധിക്കും. ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നട തീര്‍ത്ഥയാത്രാ സംഗമം ഫെബ്രുവരി 7 ന്‍ നടക്കും.