കെ കെ ഷാജുവിനെ ജെ എസ് എസില്‍ നിന്ന് പുറത്താക്കി

single-img
14 December 2013

മുൻ എം.എൽ.എ കെ.കെ ഷാജുവിനെയും കെ.ടി ഇതിഹാസിനെയും ജെ എസ് എസില്‍ നിന്ന് പുറത്താക്കി. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഇരുവരെയും പുറത്താക്കിയത്. ഗൗരിയമ്മയുടെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാനക്കമ്മിറ്റിയുടേതാണ് തീരുമാനം. കഴിഞ്ഞ ദിവസം കെ കെ ഷാജുവിനെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.കെ കെ ഷാജുവും ഇതിഹാസും രാജന്‍ ബാബുവും യു‌ഡി‌എഫ് അനുകൂല നിലപാട് എടുക്കുന്നുവെന്ന് ശക്തമായ ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. ഇവര്‍ പാര്‍ട്ടി നേതാവ് കെ ആര്‍ ഗൌരിയമ്മയുടെ അനുമതിയില്ലാതെ യുഡി‌എഫ് യോഗങ്ങളില്‍ പങ്കെടുത്തതും ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു