മേള കൊടിയിറങ്ങി

single-img
14 December 2013
IFFKതിരുവനന്തപുരം : 18 ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം മജീദ് ബര്‍സേഗര്‍ സംവിധാനം ചെയ്ത ഇറാന്‍ ചിത്രമായ പര്‍വീസ് കരസ്ഥമാക്കി. മികച്ച മലയാള ചിത്രത്തിനുളള ഫിപ്രസി പുരസ്കാരം കെ.ആര്‍. മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസിന് ലഭിച്ചു. മികച്ച സംവിധായകനുളള രജത ചകോരം ബംഗാളി ചിത്രമയ മേഘ ധാക്ക താരയുടെ സംവിധായകന്‍ കമലേശ്വര്‍ മുഖര്‍ജി സ്വന്തമാക്കി. അര്‍ജറ്റീനിന്‍ ചിത്രം ഇറ്റാറയാണ് മികച്ച വിദേശ ചിത്രത്തിനുളള ഫിപ്രസി പുരസ്കാരം നേടിയത്. നവാഗത സംവിധായകനുള്ള പുരസ്‌കാരം ഇറാറ്റയുടെ സംവിധായകനാണ്. ഇവാന്‍ വെസ്‌കോവാണ് സംവിധായകന്‍ . മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ്പാക്ക് പുരസ്‌കാരം ക്രൈം നമ്പര്‍ 89 നു ലഭിച്ചു. മേളയിലെ ജനപ്രിയ ചിത്രത്തിനുളള രജത ചകോരം സിദ്ധാര്‍ഥ് ശിവയുടെ 101 ചോദ്യങ്ങള്‍ക്ക് ലഭിച്ചു.
പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ഇന്ത്യന്‍ എക്‌സ്പ്രസിലെ നവോമി സുധീഷ് നേടി. മാതൃഭൂമിയിലെ പി എസ് ജയന്‍, വീക്ഷണത്തിലെ നിസാര്‍ മുഹമ്മദ് എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം.ദൃശ്യ മാധ്യമ അവാര്‍ഡ് ജയ്ഹിന്ദ് ചാനലിലെ ജിഷ കെ. രാജ് നേടി. ഏഷ്യാനെറ്റിലെ കെ. ജി. കമലേഷ് പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി.ഓണ്‍ലൈന്‍ മാധ്യമ അവാര്‍ഡ് മനോരമ ഓണ്‍ലൈനും ശ്രവ്യ മാധ്യമ അവാര്‍ഡ് ക്ലബ് എഫ് എമ്മും നേടി.