സൗരവ് ഗാംഗുലിക്ക് ബിജെപിയുടെ ഓഫര്‍; ഭരണാത്തിലെത്തിയാൽ കായികമന്ത്രി

single-img
14 December 2013

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ സൗരവ് ഗാംഗുലിക്ക് ലോക്സ‌സഭാ തിരഞ്ഞടുപ്പിൽ മത്സരിക്കാൻ ബി.ജെ.പി സീറ്റ് വാഗ്ദാനം ചെയ്തു. സീറ്റു നൽകാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്നും എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഗാംഗുലിയും സ്ഥിരീകരിച്ചിട്ടുണ്ട്.തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വത്തിനിടയിലും ഗാംഗുലിയെ മുന്‍നിര്‍ത്തി ചില സീറ്റുകള്‍ ബംഗാളില്‍ നേടാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.നരേന്ദ്രമോഡിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ടിക്കറ്റ് വച്ചുനീട്ടിയതെന്നും പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഗാംുലിയെ കായികമന്ത്രിമാക്കുമെന്നും ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.