വെടിവഴിപാട്; അരുണ്‍കുമാര്‍ സംവിധായകന്‍ മാത്രമല്ല, ബുദ്ധിയുള്ള നിര്‍മ്മാതാവും കൂടിയാണ്

single-img
12 December 2013

Vedivazhipadu54720

എന്തായിരുന്നു ഷക്കീല ചിത്രങ്ങള്‍ മിക്കവാറും ജനങ്ങള്‍ തിയേറ്ററില്‍ പോയി കാണാന്‍ ശ്രമിക്കാഞ്ഞത്?
കാണിക്കുന്നത് കുടുംബസമേതമിരുന്ന് കാണാന്‍ കഴിയാത്ത കാര്യങ്ങളും അഭിനയിക്കുന്നത് ഷക്കീലല, മറിയ, രേഷ്മ തുടങ്ങിയ പേരെടുത്ത നടിമാരും മറ്റു നടീനടന്‍മാരുമായതിനാലെന്ന് ഉത്തരം പറയാം. അല്ലാതെ കഥയ്‌ക്കോ മറ്റോ കുഴപ്പമുള്ളതുകൊണ്ടായിരിക്കില്ലെന്ന് ആലോചിക്കുന്നവര്‍ക്ക് മനസ്സിലാകും.

എന്നാല്‍ ഈ ചിത്രങ്ങള്‍ സിനിമാരംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന താരങ്ങള്‍ അഭിനയിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ തീര്‍ച്ചയായും കയറിയേനെ. അഭിനയത്തേയും കഥയേയും മറ്റും വാഴ്ത്തുകയും ചെയ്‌തേനെ. നടിമാരോ മറ്റോ ശരീരഭാഗങ്ങള്‍ വല്ലതും കാണിച്ചിട്ടുണ്ടെങ്കില്‍ അതു അഭിനയത്തികവിന്റെ ഭാഗമായി കണ്ട് നിരൂപകര്‍ പാടിപുകഴ്ത്തുകയും ചെയ്‌തേനെ.

ബുദ്ധിയുള്ള ഒരു നിര്‍മ്മാതാവാണെങ്കില്‍ ഒന്നാലോചിക്കാവുന്നതേയുള്ളു, ഒരു ബി ഗ്രേഡ് സിനിമയെ എങ്ങനെ പോപ്പുലര്‍ സിനിമയാക്കാമെന്ന്. അത്തരത്തില്‍ ബുദ്ധിയുള്ള ഒരു നിര്‍മ്മാതാവാണ് സംവിധായകനും കൂടിയായ അരുണ്‍കുമാര്‍ അരവിന്ദ് എന്നുറപ്പിക്കാം. കാരണം അദ്ദേഹമാണ് വെടിവഴിപാടെന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രം സംവിധാനം െചയ്തിരിക്കുന്നത് പുതുമുഖം ശഗഭു പുരുഷോത്തമനും.

വെടിവഴിപാട് എന്ന ചിത്രത്തിന്റെ പേരുതന്നെ തെക്കുള്ള സദാചാരവാദികള്‍ക്ക് ദഹിക്കില്ല. അതുമാത്രമല്ല ചിരതത്തിനകത്തുള്ളതുാണ്ടാല്‍ ഒട്ടും ദഹിക്കില്ല. ബി ഗ്രേഡ് സിനിമകളില്‍ കാണുന്ന കിടപ്പറ സീനുകള്‍ കുറച്ച് പകരം അസഭ്യ പദപ്രയോഗങ്ങളും നല്ല കല്ലുവച്ച തെറികളും (ബീപ് സൗണ്ടാണെങ്കില്‍ കൂടി) കൊണ്ട് സമ്പന്നമാണ് ഈ ചിത്രം.

ആറ്റുകാല്‍ പൊങ്കാലയുടെ അന്ന് ഭാര്യമാരെ പൊങ്കാലയിടുവിക്കാന്‍ വിട്ടശേഷം ഒരു പെണ്ണുമായി ഫഌറ്റില്‍ ഒത്തുകൂടുന്ന കൂട്ടുകാരുടെ വിശേഷങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് പ്രേക്ഷക സമക്ഷം എത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ ശംഭു പുരുഷോത്തമന്‍. കാണിക്കുന്നതും പറയുന്നതുമൊക്കെ എല്ലാവരുടെയും ജവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ. പക്ഷേ ആ കാര്യങ്ങള്‍ പച്ചയായി പറയുകയും കാണിക്കുകയും ചെയ്യുകയെന്ന വ്യത്യസ്ഥതയാണ് ചിത്രം ചെയ്യുന്നത്. സെനസര്‍ മബാര്‍ഡുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ എ സര്‍ട്ടിഫിക്കറ്റോടു കൂടി പുറത്തിറങ്ങിയ ചിത്രം അതിനര്‍ഹതപ്പെട്ടതു തന്നെയാണെന്ന് തിയേറ്ററിലെ കാഴ്ചകള്‍ അടിവരയിട്ടു തെളിയിക്കുന്നു.

കാസ്റ്റിങ്ങ് അരുണകുമാറിന്റെ സ്ഥിരം ആള്‍ക്കാര്‍ തന്നെ. മുരളീഗോപി, ഇന്ദ്രിത്ത്, ശ്രീജിത്ത് രവി, സൈജുകുറുപ്പ്, മൈഥിലി തുങ്ങി അങ്ങനെ പോകുന്നു. അഭിനയ സാധ്യതയില്ലാത്ത സിനിമയായതനാല്‍ അതിനെപ്പറ്റി പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ഇതൊരു പാഠമാണ്. സിനിമയെടുക്കുന്നവര്‍ക്കൊരു പാഠം. മസാലച്ചിത്രങ്ങള്‍ അറിയപ്പെടാത്ത താരങ്ങളെ വച്ച് എടുത്ത് ആളൊഴിഞ്ഞ തിയേറ്ററില്‍ വച്ച് ഓടിക്കുന്നതിനു പകരം (നെറ്റില്‍ നിന്നുമൊക്കെ ഇതിനേക്കാള്‍ ഭീകരന്‍മാരായ ധാരാളം സാധനങ്ങള്‍ കിട്ടുന്നതുകൊണ്ട് ആരും തയേറ്ററില്‍ പോകില്ല) അറിയപ്പെടുന്ന താരങ്ങളെ ഉള്‍പ്പെടുത്തി നല്ല തിയേറ്ററില്‍ ഓട്ടിച്ച് പത്തു കാശുണ്ടാക്കുകയെന്ന പാഠം. ഒപ്പം ഒരു ചെറിയ വിവാദവും എ സര്‍ട്ടിഫിക്കറ്റും കൂടിയായാല്‍ ചെറിയ മുടക്കു മുതലില്‍ വലിയ ലാഭം കയ്യില്‍ വരുമെന്ന് നൂറു ശതമാനം ഗ്യാരന്റി.