തേജ്പാലിനെ 12 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു

single-img
12 December 2013

Tarunപീഡനക്കേസില്‍ വിചാരണനേരിടുന്ന തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ജുഡീഷല്‍ മജിസ്‌ട്രേറ്റ് ക്ഷമ ചൗധരി 12 ദിവസത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തേജ്പാലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുതരേണെ്ടന്നു പോലീസ് കോടതിയില്‍ ബോധിപ്പിച്ചതിനെത്തുടര്‍ന്നാണ് ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്. പത്തു ദിവസമായി തേജ്പാല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. ഇന്നലെയാണ് പോലീസ് തേജ്പാലിനെ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.ഗോവ ജയിലില്‍ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് ഡിസംബര്‍ 13 ന് മറുപടി നല്കാന്‍ ജയില്‍ ഐജിയോട് കോടതി നിര്‍ദേശിച്ചു. അതിനുശേഷം പന്‍ജിംഗ് ലോക്കപ്പില്‍ കഴിയുന്ന തേജ്പാലിനെ വാസ്‌കോയിലെ സബ് ജയിലില്‍ പ്രവേശിപ്പിക്കുമെന്ന് ഗോവ പോലീസ് പറഞ്ഞു.