ശ്രീശാന്ത് വിവാഹിതനായി

single-img
12 December 2013

sreesanthമുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി. ജയ്പൂര്‍ രാജകുടുംബാംഗം ഹിരേന്ദ്ര സിംഗ് ഷെഖാവത്തിന്റെയും മുക്ത സിംഗിന്റെയും മകള്‍ ഭുവനേശ്വരി കുമാരിയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്. രാവിലെ 7.15നും എട്ടിനും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. വിവാഹ സല്‍ക്കാരം വൈകിട്ട് ഏഴിനു കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. ശ്രീശാന്തിന്റെ സ്വദേശമായ കോതമംഗലത്ത് 14നും സല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്. വിവാഹച്ചടങ്ങുകള്‍ക്കായി വധുവും കുടുംബാംഗങ്ങളും ദിവസങ്ങള്‍ക്കു മുമ്പേ കൊച്ചിയിലെത്തിയിരുന്നു.