സ്വവര്‍ഗാനുരാഗം: സുപ്രീം കോടതി വിധിക്കെതിരേ കോണ്‍ഗ്രസ് രംഗത്ത്

single-img
12 December 2013

Sonia-Gandhi-1സ്വവര്‍ഗ ലൈംഗികത നിയമവിരുദ്ധവും കുറ്റകരവുമെന്നു സുപ്രീം കോടതി വിധിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വിധി നിര്‍ഭാഗ്യകരമായിപ്പോയെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് കേന്ദമന്ത്രി കപില്‍ സിബലും വ്യക്തമാക്കി. എല്ലാ വിഭാഗക്കാര്‍ക്കും പരിഗണന ലഭിക്കുന്നുവെന്ന് സര്‍ക്കാരിന് ഉറപ്പുവരുത്തേണ്ടതുണ്‌ടെന്നും മന്ത്രി പറഞ്ഞു. വിധിക്കെതിരേ കേന്ദ്രമന്ത്രി പി.ചിദംബരും രംഗത്തു വന്നു.