പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുനഃരുദ്ധാരണത്തിന് കോടതി നിര്‍ദ്ദേശം

single-img
12 December 2013

sree-padmanabhaswamy-temple-thiruvananthapuramതിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം സൂക്ഷിക്കുന്നതിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയമിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ നേതൃത്വത്തിലാണ് സമിതിയുടെ പ്രവര്‍ത്തനം. ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിര്‍ണയ സമിതി അംഗമായിരുന്ന ഡോ.എം.വി.നായര്‍ അധ്യക്ഷനായ സമിതിയില്‍ എം.ജി.ശശിഭൂഷണ്‍, ആദിത്യ വര്‍മ എന്നിവര്‍ അംഗങ്ങളാണ്.

ക്ഷേത്ര പുനരുദ്ധാരണത്തിന് പൊതുജനങ്ങളില്‍ നിന്ന് സംഭാവന പിരിക്കാമെന്നും സുപ്രീംകോടതി അറിച്ചു. പിരിച്ചെടുക്കുന്ന പണത്തിനായി പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണം. കൃത്യമായ ഓഡിറ്റിംഗ് നടത്തി കണക്കു സൂക്ഷിക്കാനും കോടതി നിര്‍ദ്ദേശിച്ചു. മൂന്നംഗ സമിതിയുട മേല്‍നോട്ടത്തിലായിരിക്കും ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. 65 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇതില്‍ 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം . ശേഷിക്കുന്ന 15 ലക്ഷം പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കാനുമാണ് കോടതിയുടെ നിര്‍ദ്ദേശം.