വിമാന അപകടത്തിൽ നിന്നു രാഹുൽ ഗാന്ധി രക്ഷപെട്ടു

single-img
12 December 2013

ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധിയുമായി റായ്ബറേലിയിൽ നിന്നുവന്ന വിമാനം ഡൽഹി എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുബോള്‍ അതേ റൺവേയിൽ എയർഫോഴ്സിന്റെ മറ്റൊരു വിമാനം ഉണ്ടായിരുന്നത് വലിയ ആശങ്കക്ക് ഇടയാക്കി.വലിയൊരു അപകടം പൈലറ്റിന്റെ ഇടപെടലിനാല്‍ ഒഴിവായി. അതീവ സുരക്ഷാ സംവിധാനങ്ങളാണ് വി.വി.ഐ.പികളുടെ എയർ ട്രാഫിക്കിൽ സാധാരണ ഉണ്ടാകാറുള്ളത്. സുരക്ഷാ വീഴ്ചയെ തുടർന്ന് സിവിൽ എവിയേഷൻ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.