കിം കി ഡുക്ക് കിടുക്കി,ചിത്രം കണ്ട് നാലു പേർ ബോധം കെട്ട് വീണു

single-img
12 December 2013

കിം കി ഡുക്കിന്റെ മോബിയസ് കണ്ട് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നാലു പേർ ബോധരഹിതരായി വീണു.. തിരുവനന്തപുരം അഞ്ജലി തീയറ്ററിലാണു ചിത്രം കണ്ട പ്രേക്ഷകർ കുഴഞ്ഞ് വീണത്.കിം കി ഡുക്ക് ചിത്രപ്രദർശനത്തിനു എത്തുമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം വന്നിരുന്നില്ല.ഡുക്കിന്റെ ആരാധകരുടെ തിക്കും തിരക്കുമായിരുന്നു തീയറ്ററിനുള്ളിൽ

വയലന്‍സും സെക്സും നിറഞ്ഞ ചിത്രത്തിലെ രംഗങ്ങള്‍ കണ്ടിരിക്കാന്‍ കഴിയാതെയാണ് നാലുപേര്‍ ബോധംകെട്ടു വീണത്‌.തീയറ്ററിൽ പലരും ചിത്രം കണ്ട് തലചുറ്റി പുറത്തേക്കിറങ്ങി പോകുന്ന കാഴ്ചയും കാണാമായിരുന്നു. വയലന്‍സും സെക്സും കാരണം ദക്ഷിണ കൊറിയന്‍ മീഡിയ റേറ്റിംഗ് ബോര്‍ഡ്‌ ദക്ഷിണ കൊറിയയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രമാണ് മോബിയസ്. വയലൻസ് നിറഞ്ഞ രണ്ടര മിനിറ്റോളം വരുന്ന രംഗങ്ങള്‍ മുറിച്ചുമാറ്റിയ ശേഷമാണ് ചിത്രം ദക്ഷിണ കൊറിയയില്‍ പ്രദര്‍ശിപ്പിച്ചത്.സെൻസറിങ്ങ് ചെയ്യാതെയാണു ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചത്