മണ്ടേല അനുസ്മരണം; പങ്കെടുത്തത് വ്യാജ ദ്വിഭാഷി

single-img
12 December 2013

Dwibhashiനെല്‍സണ്‍ മണ്ടേല അനുസ്മരണത്തില്‍ ലോകനേതാക്കളുടെ പ്രസംഗം ആംഗ്യഭാഷയിലൂടെ ബധിരര്‍ക്കു പരിഭാഷപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടയാള്‍ ആരാണെന്നു ആര്‍ക്കുമറിയില്ല. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മണ്ഡേലയെ അനുസ്മരിച്ചപ്പോള്‍ പരിഭാഷകന്‍ കൈകൊണ്ടു കാണിച്ച ആംഗ്യങ്ങള്‍ക്ക് യാതൊരുവിധ അര്‍ഥവുമുണ്ടായിരുന്നില്ല. ആംഗ്യഭാഷാ വിദഗ്ധര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. എന്താണ് ഉദ്ദേശിച്ചതെന്നു പുള്ളിക്കാരനു മാത്രമേ അറിയാവൂ എന്നായിരുന്നു ഒരു വിദഗ്ധന്റെ പ്രതികരണം. കഴിഞ്ഞദിവസം ജൊഹാന്നസ്ബര്‍ഗിലെ സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മണ്ടേല അനുസ്മരണത്തില്‍ നൂറോളം ലോകനേതാക്കള്‍ പങ്കെടുത്തിരുന്നു. ദ്വിഭാഷിയെപ്പറ്റി അന്വേഷണം നടക്കുകയാണെന്നു സര്‍ക്കാര്‍ അറിയിച്ചു.