ജനസമ്പര്‍ക്ക പരിപാടിക്ക് കൊല്ലത്ത് തുടക്കമായി

single-img
12 December 2013

കൊല്ലം: കൊല്ലത്ത് മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിക്ക് തുടക്കമായി. രാവിലെ 9മണിയോടെ ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചു.ഫാത്തിമ മാതാ കോളേജാണ് പരാതി സ്വീകരിക്കുന്നതിനുള്ള വേദി. അതി രാവിലെ മുതൽ തന്നെ പരാതിക്കാരുടെ തിരക്കായിരുന്നു.ഇന്നിപ്പോള്‍ 10822 പരാതികളാണ് ജനസമ്പർക്ക പരിപാടിയിലേക്ക് ലഭിച്ചിട്ടുള്ളത്.ഇതിനു പുറമെ പരാതികാര്‍ക്ക് നേരിട്ട് പരാതി അറിയിക്കാനും അവസരമൊരുക്കീട്ടുണ്ട്. സ്ഥലത്ത് കനത്ത പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ലഭിച്ച പരാതിയിൽ 5000 പരാതികൾ തീർപ്പാക്കിയതായി സൂചന.ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയെ കൂടാതെ കേന്ദ്രമന്ത്രി കൊടിക്കുന്നിൽ സുരേഷ്, ഷിബു ബേബി ജോൺ, എൻ. പീതാംബരക്കുറപ്പ് എം.പി,കൊല്ലം ജില്ലാ കളക്ടർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിക്കാരുടെ സൗകര്യാർത്ഥം ഇൻഫർമേഷൻ കൗണ്ടര്‍ തുറന്നിട്ടുണ്ട് ഇവിടെയാണ് പരാതിക്കാര്‍ പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകേണ്ടത്.ഇതുവരെയായി കീറാമുട്ടിയായ് നീന്ന അനവധി പരാതികള്‍ക്ക് പരിഹരം കണ്ടെത്താന്‍ കഴിഞ്ഞതായി വിവരം.