ബോള്‍ട്ടിനെ മറികടന്ന് 14 കാരന്‍ അത്ഭതമായി

single-img
12 December 2013

Jamesജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടി ഓസീസ് സ്‌കൂള്‍കുട്ടി അത്ഭുതപ്പെടുത്തി. 200 മീറ്റര്‍ 21.73 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി ന്യു സൗത്ത് വെയ്ല്‍സിലെ ജയിംസ് ഗലോഹര്‍ എന്ന പതിനാലുകാരനാണ് റിക്കാര്‍ഡിട്ടത്.  ഉസൈന്‍ ബോള്‍ട്ട് അദ്ദേഹത്തിന്റെ 14-ാം വയസില്‍ 200 മീറ്റര്‍ പൂര്‍ത്തിയാക്കാനെടുത്ത സമയത്തേക്കാള്‍ 0.08 സെക്കന്‍ഡ് കുറവാണിത്. ഈ പ്രായത്തിലുള്ള ഒരു കുട്ടിയുടെ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ.