ഐ.എഫ്.എഫ്.കെ; ആറാംനാള്‍ സ്വവര്‍ഗ്ഗമയം

single-img
12 December 2013

LVA_PHOTO_HD_30.tifമാറ്റങ്ങള്‍ തിരക്കിട്ട് ഉള്‍കൊള്ളുന്ന ബുദ്ധിജീവികള്‍ മേളയുടെ ആറാം ദിനം ഒരു പ്രകടനം നടത്തി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന സുപ്രീം കോടതിയുടെ വിധിക്കു എതിരെയായിരുന്നു പ്രകടനം .

കൈരളിയുടെ മുന്നില്‍ ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ വിധിക്കെതിരെ പ്രകടനം നടത്തി. 2009 ല്‍ സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി നിലനില്‍ക്കുന്നതല്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാല്‍ ഈ വിധി വന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഐഎഫ്എഫ്‌കെ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സ്വവര്‍ഗ്ഗരതി പ്രമേയമാക്കിയുള്ള ചിത്രം കാണാന്‍ പ്രേക്ഷകരുടെ തമ്മിലടിയായിരുന്നു. ‘ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍ ‘ കാണാനായിരുന്നു ഡെലിഗേറ്റ്‌സിന്റെ തമ്മിലടി. മേളയില്‍ ഈ ചിത്രം രണ്ടാം തവണയാണ് പ്രദര്‍ശിപ്പിച്ചതെങ്കിലും പ്രേക്ഷക തിരക്കിനു ഒരു കുറവും ഇല്ലായിരുന്നു. അങ്ങനെ ആകെക്കൂടി ആറാംനാള്‍ സ്വവര്‍ഗ്ഗമയമായി.

ചിത്രം അതുല്യയില്‍ ആയിരുന്നു പ്രദര്‍ശിപ്പിച്ചത് ,അതുല്യയില്‍ കൊള്ളാവുന്നതിലും ഡെലിഗേറ്റ്‌സ് തള്ളിക്കയറുകയായിരുന്നു. സ്വവര്‍ഗരതി പ്രമേയമായ സിനിമയില്‍ അശ്ലീലത്തിന്റെ അതി പ്രസരമായിരുന്നു.

കാന്‍ ചലച്ചിത്രമേളയില്‍ സംവിധായകനും പ്രധാനനടിമാര്‍ക്കും പാംഡിഓര്‍ പുരസ്‌കാരം കിട്ടിയ ഏക ചിത്രമാണ് ബ്ലൂ ഈസ് ദ വാമസ്റ്റ് കളര്‍