ഫെഡറല്‍ ബാങ്ക് ഫെഡ് ക്ലാസിക് പ്രീമിയം അക്കൗണ്ട് പുറത്തിറക്കി

single-img
12 December 2013

Federal-Bank_0ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്കായി ഫെഡറല്‍ ബാങ്ക് ഫെഡ് ക്ലാസിക് പ്രീമിയം എന്ന ഫീച്ചര്‍ റിച്ച് ഗ്രൂപ്പ് സേവിംഗ്‌സ് ബാങ്ക് സാലറി അക്കൗണ്ട് പദ്ധതി അവതരിപ്പിച്ചു. ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്കുകളേക്കാള്‍ വളരെ താഴ്ന്ന നിലയില്‍, അടിസ്ഥാന നിരക്കിനേക്കാള്‍ രണ്ടു ശതമാനം കൂടുതല്‍ നിരക്കില്‍ (നിലവില്‍ 12.55 ശതമാനം) പരമാവധി ഒരുലക്ഷം രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഇതില്‍ ലഭ്യമാണ്. ഈ പദ്ധതിയുടെ മുഖ്യ സവിശേഷതകളിലൊന്നാണിത്. ഒരുലക്ഷം രൂപ വരെ പ്രതിമാസ ശമ്പളമുള്ളവര്‍ക്ക് സൗജന്യ വിസാ ഗോള്‍ഡ് കാര്‍ഡും ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വിസാ പ്ലാറ്റിനം കാര്‍ഡും നല്‍കും. ഉയര്‍ന്ന പിന്‍വലിക്കല്‍ പരിധികള്‍ ഇതിലൂടെ ലഭ്യമാകും.

ബഹുരാഷ്ട്ര കമ്പനികളിലും ഐടി മേഖലയിലും മറ്റു വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളിലും ഉള്ള പ്രഫഷണലുകള്‍ക്കിടയില്‍ കൂടുതലായി എത്തുവാനാണ് ഫെഡറല്‍ ബാങ്ക് ഉദ്ദേശിക്കുന്നതെന്ന് പുതിയ പദ്ധതിയെക്കുറിച്ച് റീട്ടെയില്‍ ബിസിനസ് വിഭാഗം ജനറല്‍ മാനേജര്‍ എ. സുരേന്ദ്രന്‍ പറഞ്ഞു. ഓവര്‍ഡ്രാഫ്റ്റ് സൗകര്യം, ആകര്‍ഷകമായ പലിശ നിരക്ക്, പേഴ്‌സണല്‍ ലോണ്‍, 24 മണിക്കൂര്‍ സൗജന്യ ഫോണ്‍ ബാങ്കിംഗ്, ഡോര്‍ സ്റ്റെപ് ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്്, മൊബൈല്‍ ബാങ്കിംഗ്, അറ്റ് പാര്‍ ചെക്ക് ബുക്ക് തുടങ്ങി ഒട്ടനവധി സൗകര്യങ്ങളുള്ള ഉയര്‍ന്ന ശമ്പളക്കാര്‍ക്കുള്ള പേ റോള്‍ അക്കൗണ്ടാണിത്. 50,000 രൂപയ്ക്ക് മുകളിലുള്ള ബാലന്‍സ് ആവശ്യമെങ്കില്‍ 50,000 രൂപയുടെ ഗുണിതങ്ങളായുള്ള ഒരു വര്‍ഷ കാലാവധി നിക്ഷേപങ്ങളായി മാറ്റുമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. മിനിമം ബാലന്‍സ് നിബന്ധനകള്‍ ഇല്ല എന്നതും ഏത് എടിഎമ്മിലും ചാര്‍ജുകളില്ലാതെ ഉപയോഗിക്കാമെന്നതുമടക്കം ഒട്ടനവധി സവിശേഷതകള്‍ ഇതിനുണെ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.