ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി

single-img
12 December 2013

Delhiഉത്തര്‍പ്രദേശില്‍നിന്ന് ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം കൊണാട്ട്‌പ്ലേസിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഉപേക്ഷിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സ്വദേശിനിയാണു കൂട്ടമാനഭംഗത്തിന് ഇരയായത്. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നാണു പെണ്‍കുട്ടി വീടുവിട്ടിറങ്ങിയതെന്നും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണെ്ടന്നും പോലീസ് പറഞ്ഞു. പാര്‍ലമെന്റിന്റെ എന്‍ ബ്ലോക്കിനു സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കായിരുന്നു തട്ടിക്കൊണ്ടുപോയത്. പിന്നീടു സിന്ധ്യ ഹൗസിനു പിന്നിലെത്തിച്ചു പീഡിപ്പിച്ചുവെന്നു പോലീസ് പറഞ്ഞു.