ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം: മഴമൂലം മത്സരം ഉപേക്ഷിച്ചു

single-img
12 December 2013

SAഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏട്ട് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സ് എടുത്തിരുന്നു. എന്നാല്‍ മഴ മൂലം ഇന്ത്യയ്ക്ക് മറുപടി ബാറ്റിംഗിന് ഇറങ്ങാനായില്ല. തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ഒപ്പണര്‍ ക്വിന്റണ്‍ ഡി കോമിന്റെയും(101) എബി ഡിവില്ലേഴ്‌സിന്റെയും(109 നോട്ടൗട്ട്്) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ശക്തമായ സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്‌ക്കെതിരെ ഡി കോം തുടര്‍ച്ചയായി മൂന്നാം തവണയാണ് സെഞ്ചുറി നേടുന്നത്. ആദ്യ ഓവറുകളില്‍ തന്നെ ഒപ്പണര്‍ ഹാഷിം അംലയെ (13) മൊഹമ്മദ് ഷാമി പുറത്താക്കി. ഏഴാമത്തെ ഒവറില്‍ ഹെന്റി ഡേവിസിനെയും(1) ജെപി ഡുമിനിയെയും(0) ഇഷാന്ത് ശര്‍മയും മടക്കിയെങ്കിലും ഡി കോം ഡിവില്ലേഴ്‌സിനെ കൂട്ടപിടിച്ച് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. അവസാന ഒവറുകളില്‍ ആഞ്ഞടിച്ച ഡേവിഡ് മില്ലറാണ്(56) സ്‌കോര്‍ 300 കടത്തിയത്. ഇന്ത്യയ്ക്കുവേണ്ടി ഇഷാന്ത് ശര്‍മ നാലും മുഹമ്മദ് ഷാമി മൂന്നും വിക്കറ്റുകള്‍ നേടി.