ചിന്‍പിംഗിനെ വിമര്‍ശിച്ച പ്രഫസര്‍ക്കു ജോലി പോയി

single-img
12 December 2013

map_of_chinaചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിനെ വിമര്‍ശിച്ച് ഇന്റര്‍നെറ്റില്‍ ലേഖനം പോസ്റ്റു ചെയ്ത പ്രഫസറെ പിരിച്ചുവിട്ടു. ഷാങ്ഹായിയിലെ ഈസ്റ്റ് ചൈന വാഴ്‌സിറ്റിയിലെ നിയമ പ്രഫസര്‍ ഷാംഗ്‌സുഷോംഗിനാണു തൊഴില്‍ നഷ്ടമായത്. ചൈനയില്‍ നിയമവാഴ്ച വേണമെന്നും ജനാധിപത്യപരിഷ്‌കാരം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബ്ലോഗില്‍ എഴുതിയ പെക്കിംഗ് വാഴ്‌സിറ്റി ഇക്കണോമിക്‌സ് പ്രഫസര്‍ സിയാ യെലിയാംഗിനെ ഒക്ടോബറില്‍ പിരിച്ചുവിട്ടിരുന്നു. ഉദാരവത്കരണത്തിനു പ്രചാരണം നല്‍കുമ്പോഴും വിമര്‍ശനം അനുവദിക്കാന്‍ ചൈനീസ് നേതൃത്വം തയാറല്ലെന്നതിന്റെ സൂചനയാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.